റിപ്പോർട്ട് സമർപ്പിച്ചുറിപ്പോർട്ട് സമർപ്പിച്ചു ആയുഷ് സ്പെസിഫിക്ക് ബയോ മെഡിക്കൽ വേസ്റ്റ് മാനേജ് മെൻ്റു മായി ബന്ധപ്പെട്ട മാർഗ്ഗരേഖ തയ്യാറാക്കുന്നതിനായി ആയുഷ് സെക്രട്ടറി രൂപീകരിച്ച കമ്മറ്റി ഇന്ന് ആയുഷ് മന്ത്രാലയത്തിന് ഡൽഹിയിൽ ആയുഷ് ഭവനിൽ വെച്ച് റിപ്പോർട്ട് സമർപ്പിച്ചു.റിപ്പോർട്ട് സമർപ്പിച്ചു AHMA August 18, 2026

റിപ്പോർട്ട് സമർപ്പിച്ചുറിപ്പോർട്ട് സമർപ്പിച്ചു ആയുഷ് സ്പെസിഫിക്ക് ബയോ മെഡിക്കൽ വേസ്റ്റ് മാനേജ് മെൻ്റു മായി ബന്ധപ്പെട്ട മാർഗ്ഗരേഖ തയ്യാറാക്കുന്നതിനായി ആയുഷ് സെക്രട്ടറി രൂപീകരിച്ച കമ്മറ്റി ഇന്ന് ആയുഷ് മന്ത്രാലയത്തിന് ഡൽഹിയിൽ ആയുഷ് ഭവനിൽ വെച്ച് റിപ്പോർട്ട് സമർപ്പിച്ചു.റിപ്പോർട്ട് സമർപ്പിച്ചു

WhatsApp Image 2026-08-18 at 10.53.58 AM

ചില റൂളുകൾ ആയുർവേദ മേഖലക്ക് അനുകൂലമാവുന്ന രീതിയിൽ ഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പഞ്ചകർമ്മ ഓയിലുകൾ മാനേജ് ചെയ്യുന്ന കാര്യത്തിൽ ചില പോളിസി ചേഞ്ചുകൾ കമ്മറ്റി നിർദ്ദേശിച്ചത് പ്രാഥമിക ചർച്ചയിൽ ആയുഷ് മന്ത്രാലയം സ്വാഗതം ചെയ്തിട്ടുണ്ട്. കൂടാതെ ക്ലിനിക്കുകളേയും 10 ബെഡ് വരെയുള്ള (BMW പരിധിയിൽ ഇല്ല എന്ന Self declaration ഉറപ്പ് വരുത്തി കൊണ്ട് ) ചെറുകിട ആശുപത്രികളേയും പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശം കമ്മറ്റി നൽകിയിട്ടുണ്ട്. കൂടാതെ BMW മാനേജ് മെൻ്റ് ഫീസ് മാലിന്യത്തിൻ്റെ തോത് അനുസരിച്ച് ഏകീകരിക്കാനു o ശുപാർശ ചെയ്തു. BMW മായി ബന്ധ പ്പെട്ട് വ്യക്തമായ അഡ്വൈസറി നോട്ടുകൾ വിവിധ ഡിപ്പാർട്ട്മെൻ്റുകൾക്കും സംസ്ഥാന PCB കൾക്കും CBMW TF കൾക്കും ആയുഷ് മേഖലയിലും ഇതിൻ്റെ അടിസ്ഥാനത്തിൽ നൽകുമെന്ന് ആയുഷ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
സമിതിയുടെ ചെയർമാൻ ഡോ. ഡി . രാമനാഥൻ , മെമ്പർമാരായ AHMA ജനറൽ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ, Ncism മെമ്പർ ഡോ. സിദ്ധ ലിംഗേശ്വർ കുദ്രി, ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ആയുർവേദ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ . അൽക്ക കപൂർ,
ആയുഷ് മന്ത്രാലയം പോളിസി സെഷൻ ഓഫീസർ ഡോ. അനു ഭട്നാഗർ എന്നിവർ ഇന്ന് നടന്ന മീറ്റിംഗിലും തുടർന്ന് ആയുഷ് അഡ്വൈസർ ഡോ. രഘു വുമായി വിശദ ചർച്ചകൾ നടത്തി അദ്ദേഹത്തിന് റിപ്പോർട്ട്
സമർപ്പിച്ചു.

Write a comment
Your email address will not be published. Required fields are marked *
Scroll to Top