“AHMA മിഷൻ 2026 “ AHMA September 7, 2026

“AHMA മിഷൻ 2026 “

WhatsApp Image 2026-09-07 at 2.25.18 PM

കേരളത്തിലെ ആയുർവ്വേദ ആശുപത്രികളുടെ സമഗ്ര വികസനത്തിന് വേണ്ടി കർമ്മ പദ്ധതികൾ വിശദീകരിക്കുന്നതിനും സംഘടനയുടെ  നിവേദനങ്ങൾ സമർപ്പിക്കുവാനും സംസ്ഥാന പ്രസിഡൻറ് ഡോക്ടർ സനല്‍കുമാര്‍ കുറുഞ്ഞിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഡോക്ടർ ഇടൂഴി ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന ട്രഷറർ ഡോക്ടർ ലിജു മാത്യു, സംസ്ഥാന സെക്രട്ടറി ഷിനോയ് രാജ്,  ഉപദേശക സമിതി ചെയർമാൻ ഡോക്ടർ വിജയൻ നങ്ങേലിൽ, ഡോ .അന്ത്രു, ശ്രീ ഷാജി എന്നിവരടങ്ങുന്ന സംഘം നിയമസഭയിൽ ബഹു: മുഖ്യമന്ത്രി ശ്രീ വി.ഡി.സതീശൻ ,ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ,  വ്യവസായ മന്ത്രി ശ്രീ .പി. കെ.കുഞ്ഞാലിക്കുട്ടി , എന്നിവരുമായി സമഗ്ര ചർച്ച നടത്തി. നിവേദനങ്ങൾ സമർപ്പിച്ചു. 2026 ൽ AHMA ക്കൊപ്പം മെഡിക്കൽ ടൂറിസം റവന്യൂ രംഗത്ത് കുതിച്ചു ചാട്ടം മുന്നിൽ കണ്ട് ആയുർവ്വേദത്തിൻ്റെ സാദ്ധ്യതകൾ നാടിൻ്റെ പുരോഗതിക്കും മെമ്പർ ആശുപത്രികളുടെ സർവ്വതോൻമുഖ വളർച്ചക്കും പ്രയോചനപ്പെടുത്താം എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞു. 

         മികച്ച  ആരോഗ്യ പ്രദമായ ഒരു ഭക്ഷ്യ സംസ്കാരം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി AHMA യുടെ ആയുർവ്വേദ ഭക്ഷണ റസിപ്പി വിശദീകരിക്കുകയും കർക്കിടക കഞ്ഞി മരുന്ന് കിറ്റ് മന്ത്രിമാർക്കും മന്ത്രി ;നിയമസഭാ സെക്രട്ടറി , സ്പീക്കർ ഡപ്യൂട്ടി സ്പീക്കർ ,ഡി ജി പി  ഓഫീസ് ജീവനക്കാർക്കും കൊടുക്കുകയും ഋതു ചര്യകളുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.

WhatsApp Image 2026-09-07 at 2.25.18 PM (1)
WhatsApp Image 2026-09-07 at 2.25.19 PM
WhatsApp Image 2026-09-07 at 2.25.19 PM (1)
WhatsApp Image 2026-09-07 at 2.25.20 PM
Write a comment
Your email address will not be published. Required fields are marked *
Scroll to Top